
വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍; കേന്ദ്രമന്ത്രിസഭാ തീരുമാനം
പദ്ധതി നടപ്പാക്കുന്നതിന് 1261 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്

ന്യൂഡല്‍ഹി: വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. അടുത്ത നാലു വര്‍ഷത്തേക്കായാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിന് 1261 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്.
അടുത്ത നാലു വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുക. 2023-2024, 2025-2026 വര്‍ഷങ്ങളിലായാണ് ഡ്രോണുകള്‍ നല്‍കുക. ഈ ഡ്രോണുകള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് വാടകയ്ക്ക് നല്‍കി വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് വരുമാനം കണ്ടെത്താനാകും.
ഡ്രോണിന്റെ തുകയുടെ 80 ശതമാനം, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ അടക്കം പരമാവധി എട്ടു ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ലക്ഷപതി ദീദി' പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
സേവന മേഖലയില്‍ ഡ്രോണുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സ്വയം സഹായ സംഘങ്ങളുടെ ഭാഗമായി ഏതാണ്ട് 10 കോടി സ്ത്രീകളുണ്ട്. ഡ്രോണ്‍ പദ്ധതി, കൃഷിയിലെ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കൂടുതല്‍ ത്വരിതപ്പെടുത്തുന്നു. വളവും കീടനാശിനികളും തളിക്കുന്നതില്‍ ഡ്രോണുകള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

Related News


ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്
