ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ ബോധം നഷ്ടപ്പെടുംവരെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

റാഞ്ചി: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ ഒന്‍പത് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത്. 

അതേദിവസം വൈകീട്ടാണ് പെണ്‍കുട്ടിയും വീട്ടുകാരും ജാഷ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. ഒളിവിലുള്ള മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും സ്‌റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ക്ലാസുകഴിഞ്ഞ് 12ാം ക്ലാസുകാരി സഹപാഠിക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെ ഒന്‍പതംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തി. ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ ബോധം നഷ്ടപ്പെടുംവരെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളെല്ലാം സമീപപ്രദേശത്തുള്ളവരാണെന്നും സംഭവത്തിന് ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates