ഇന്നലെ 14,808 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,083 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,33,131 ആയി ഉയര്‍ന്നു. 

അതേസമയം ഇന്നലെ 14,808 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,04,09,160 ആയി ഉയര്‍ന്നിട്ടുണ്ട്. 

നിലവില്‍ ചികില്‍സയിലുള്ളത് 1,69,824 പേരാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 137 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,54,147 ആയിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേ സമയം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയോളവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6268 കേസുകളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.  മഹാരാഷ്ട്രയില്‍ 2,771 പുതിയ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates