
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 17കാരന് ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍. 24-ാമത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് ചാടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും മാസമായി വിദ്യാര്‍ഥി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊല്‍ക്കത്ത അനന്തപൂര്‍ മേഖലയിലാണ് സംഭവം. ഹൗസിങ് കോംപ്ലക്സിന്റെ 24-ാമത്തെ നിലയില്‍ നിന്ന് ചാടിയാണ് 17കാരന് ജീവനൊടുക്കിയത്. ഡോണ്‍ ബോസ്കോ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ രുദ്രനില്‍ ദത്തയാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. അപകടം നടന്ന് ഉടന്‍ തന്നെ കുട്ടിയെ കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മരണത്തിന് മുന്നോടിയായി വീട്ടുകാരുമായി കുട്ടി വഴക്കിട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


