
50ലേറെ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ശല്യം ചെയ്യല്‍ പതിവാക്കി; 19കാരന്‍ അറസ്റ്റില്‍
സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പടെ 50 ലേറെ പേരെ ശല്യം ചെയ്ത 19 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പടെ 50 ലേറെ പേരെ ശല്യം ചെയ്ത 19 കാരന്‍ അറസ്റ്റില്‍. വ്യാജ ഐഡിയിലൂടെയാണ് യുവാവ് ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫരീദാബാദില്‍ നിന്നാണ് റഹിം ഖാന്‍ പിടിയിലായത്.
എട്ടാം ക്ലാസ് വരെ പഠിച്ച ഇയാള്‍ വിവിധ മോര്‍ഫിങ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ 50ലധികം പേരെ ഉപദ്രവിച്ചതായും പൊലീസ് പറഞ്ഞു. ഒരു സ്ത്രീയുടെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി സ്ത്രീകള്‍ക്ക് ലൈംഗികച്ചുവയോടെയുള്ള മെസേജ് അയക്കലും പതിവായിരുന്നെന്നും പൊലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങളും ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു
കഴിഞ്ഞ ദിവസമാണ് പ്രതിയ്‌ക്കെതിരെ ആര്‍പി പുരം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദില്‍ വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും 50ലേറെ പേരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളുടെ ഫോണില്‍ നിന്ന് മോര്‍ഫ് ചെയ്ത നിരവധി ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. കുടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
