News Now
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

ന്യൂഡൽഹി: മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ അപ്പാർട്ട്മെന്റിന്റെ വാതിലിൽ മുട്ടിയ ശേഷം വെടിയുതിർത്തു. പ്രകോപനത്തിന് കാരണം വ്യക്തമല്ല. ഇതിന് ശേഷം താഴേക്ക് ഇറങ്ങിയ രണ്ടുപേരും താഴത്തെ നിലയിലെ അപ്പാർട്ട്മെന്റിന്റെ ജനലിലും വെടിയുതിർത്ത ശേഷമാണ് കടന്നുകളഞ്ഞത്.
ദക്ഷിണ കിഴക്കൻ ഡൽഹിയിൽ ഞായറാഴ്ചയാണ് സംഭവം. അപ്പാർട്ട്മെന്റിന്റെ വാതിലിൽ തുടർച്ചയായി മുട്ടിയ ശേഷം രണ്ടുപേർ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പാർപ്പിട സമുച്ചയത്തിന്റെ ഒന്നാമത്തെ നിലയിലേക്ക് കയറിയ ശേഷമാണ് യുവാക്കളുടെ പ്രകോപനം. അപ്പാർട്ട്മെന്റിന്റെ വാതിലിൽ തുടർച്ചയായി മുട്ടിയ ശേഷം താഴെയ്ക്ക് ഇറങ്ങി. തുടർന്ന് ചവിട്ടുപടിയിൽ നിന്ന് കൊണ്ട് വാതിൽ ലക്ഷ്യമാക്കി രണ്ടുതവണയാണ് വെടിയുതിർത്തത്. യുവാക്കളിൽ ഒരാളുടെ കൈവശം ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം.
തുടർന്ന് താഴേക്ക് ഓടിയിറങ്ങിയ സംഘം, താഴത്തെ നിലയിൽ മറ്റൊരു അപ്പാർട്ട്മെന്റിന്റെ ജനലിലേക്ക് കൂടി വെടിയുതിർത്ത ശേഷമാണ് കടന്നുകളഞ്ഞത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
#WATCH | Two masked men allegedly opened fire at the door of an apartment in southeast Delhi's Sidharth Nagar yesterday.
â ANI (@ANI) April 24, 2023
The accused fired two shots at the door of the first-floor apartment and then they fled towards the ground floor. The masked men also fired three shots at the⦠pic.twitter.com/BxsR76NAKF
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



