
കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം
'നായ, പൂച്ച, കുരങ്ങ് കടിക്കുകയോ നക്കുകയോ ചെയ്താല്‍, റാബിസ് വാക്സിന് ഉടന്‍ എടുക്കണം'
ലഖ്നൗ: തെരുവുനായ മുറിവില്‍ നക്കിയതിനെത്തുടര്‍ന്ന് രണ്ടു വയസ്സുള്ള കുഞ്ഞ് പേവിഷബാധയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിയുടെ കാലിന് പരിക്കേറ്റത്.
കാലിലെ മുറിവില്‍ നിന്നും രക്തം വന്നിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന തെരുവുനായ മുറിവില്‍ നക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അനീസ് പറഞ്ഞു. നായ മുറിവില്‍ നക്കിയത് ഇത്ര വലിയ അപകടമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം 16 ന് കുട്ടി വെള്ളത്തോട് ഭയം കാണിക്കുകയും നാവ് പുറത്തേക്കിടുകയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നത് കണ്ടതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു, എന്നാല്‍ ഓഗസ്റ്റ് 18 ന് കുട്ടി മരിച്ചതായി മുഹമ്മദ് അനീസ് വ്യക്തമാക്കി.
WHAT TO READ NEXT

മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ 'അഗ്നി 5' പരീക്ഷണം വിജയം
നായയുടെ കടിയോ നക്കലോ പേ വിഷബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ അവയെ നിസ്സാരമായി കാണരുതെന്ന് ബദൗണ്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രശാന്ത് ത്യാഗി പറഞ്ഞു. നായ, പൂച്ച, കുരങ്ങ് കടിക്കുകയോ നക്കുകയോ ചെയ്താല്‍, റാബിസ് വാക്സിന് ഉടന്‍ എടുക്കണം. അത് അവഗണിക്കുന്നത് മാരകമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
A 2-year-old child died days after his open wound was licked by a stray dog, in Budaun.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



