
പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ 20 കോടി; മറ്റു എംഎല്‍എമാരെ കൂടി കൊണ്ടുവന്നാല്‍ 25; ബിജെപി വാഗ്ദാനം ചെയ്തെന്ന് എഎപി എംഎല്‍എമാര്‍
ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയാണ് എഎപിയുടെ നാല് എംഎല്‍എമാര്‍ ബിജെപിക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ ചേരാന്‍ 25 കോടി രൂപ ബിജെപി ഓഫര്‍ ചെയ്തെന്ന് എഎപി എംഎല്‍എമാര്‍. ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയാണ് എഎപിയുടെ നാല് എംഎല്‍എമാര്‍ ബിജെപിക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുയാണെന്ന് ഇവര്‍ ആരോപിച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരായ സിബിഐ കേസിന് പിന്നാലെയാണ് എഎപി നേതാക്കള്‍ ബിജെപിക്ക് എതിരെ രംഗത്തുവന്നിരിക്കുന്നത്.
'സര്‍ക്കാരില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തങ്ങള്‍ തരുന്ന 20 കോടി സ്വീകരിക്കാം അല്ലെങ്കില്‍ സിബിഐ കേസ് വരുമെന്ന് എംഎല്‍എമാരെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി'- എഎപി ദേശീയ വക്താവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു.
ബിജെപി നേതാക്കളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന എഎപി എംഎല്‍എമാരായ അജയ് ദത്ത്, സഞ്ജയ് ഝാ, സോമനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരെ ബിജെപി സമീപിച്ചെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കൊപ്പമായിരുന്നു സഞ്ജയ് സിങ് പത്രസമ്മേളനം നടത്തിയത്. 'ഇവര്‍ക്ക് 20കോടി വാഗ്ദാനം ചെയ്തു. മറ്റു എംഎല്‍എമാരെക്കൂടി കൂട്ടിയാല്‍ 25 കോടി നല്‍കാമെന്നാണ് വാഗ്ദാനം'- ശഞ്ജയ് സിങ് പറഞ്ഞു.
സിസോദിയയ്ക്ക് എതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍ എഎപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും തന്നെ സമീപിച്ച ബിജെപി എംഎല്‍എമാര്‍ പറഞ്ഞതായി സോമ്നാഥ് ഭാരതി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ നിയമസഭയ്ക്ക് പുറത്ത് എംഎല്‍എമാരുടെ കൂട്ടയടി; വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

Related News


കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
