നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് 2019ലെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനുള്ള ശേഷി ആര്‍ക്കുമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

Last Updated :19 January 2024, 11:57 pm IST

News Now

ന്യൂഡെല്‍ഹി: നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് 2019ലെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനുള്ള ശേഷി ആര്‍ക്കുമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്യത്തെ അനിഷേധ്യനായ നേതാവാണ് നരേന്ദ്രമോദിയെന്നും മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിതീഷ് കുമാര്‍ പറഞ്ഞു.

ബിഹാറിലെ മഹാസഖ്യത്തെ നിലനിര്‍ത്താന്‍ താന്‍ വളരെയധികം പരിശ്രമിച്ചിരുന്നു. തേജസ്വി യാദവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അതിനെതാന്‍ അവഗണിക്കുകയായിരുന്നു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഴിമതി ആരോപണങ്ങളില്‍ വ്യക്തമായ വിശദീകരണം ജനങ്ങളോട് നല്‍കണമെന്ന് തേജസ്വി യാദവിനോടും ലാലു പ്രസാദ് യാദവിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അക്കാര്യം നിഷേധിക്കുകയാണ് ചെയ്തതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

2019ല്‍ മോദിയെ നേരിടാന്‍ ആര്‍ക്കും കരുത്തില്ല: നിതീഷ് കുമാര്‍