
News Now
ദിവസവും പാലും തൈരും കഴിച്ചാലും അസ്ഥിക്ഷയം വരുമോ? അറിയേണ്ട കാര്യങ്ങൾ

'എന്റെ മകള്‍ നേഹ ബോറയെപ്പോലെ ആകണം'; കുറിപ്പ് പങ്കുവച്ച് വിനീത് ശ്രീനിവാസന്; പിന്തുണയുമായി നസ്രിയയും

നാട്ടികയിൽ പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

പ്രതിപക്ഷത്തിന്റെ രോഗത്തിനുള്ള മരുന്നില്ല, മറ്റെല്ലാം സ്റ്റോക്ക് ഉണ്ടെന്ന് മന്ത്രി മുരളിധരന്; ഇതാണോ മറുപടിയെന്ന് പിണറായി ; സഭ വിട്ട് എല്‍ഡിഎഫ്

ന്യൂഡെല്‍ഹി: കേരളത്തില്‍ ആര്‍എസ്എസിലെ അംഗങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ത്താന്‍ ആര്‍എസ്എസ് ലക്ഷ്യം. 2019 ആകുന്നതോടെ കേരളത്തിലെ അംഗങ്ങളുടെ എണ്ണം ഒന്‍പത് ലക്ഷമാക്കി ഉയര്‍ത്തുമെന്നാണ് സംസ്ഥാനത്തു നിന്നുള്ള മുതിര്‍ന്ന നേതാവ് ജെ നന്ദകുമാര്‍ പറയുന്നത്.
നിലവില്‍ കേരളത്തില്‍ 5000 ആര്‍എസ്എസ് ശാഖകളുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണിത്. ഗുജറാത്തില്‍ വരെ ആയിരം ശാഖകള്‍ മാത്രമാണുള്ളത്. കേരളത്തില്‍ പ്രഭാത ശാഖകളുടെ എണ്ണവും കൂടി വരികയാണെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
അക്രമങ്ങള്‍ കൊണ്ട് ആര്‍എസ്എസിനെ അടിച്ചമര്‍ത്താമെന്ന് സിപിഎം കരുതണ്ട. ഈ അക്രമങ്ങളെല്ലാം തന്നെ തങ്ങള്‍ക്ക് രാജ്യത്തോടുള്ള പ്രതിബന്ധത വര്‍ദ്ധിപ്പിക്കും. രാജ്യത്തെ കൂടുതല്‍ സേവിക്കാന്‍ പ്രാപ്തമാക്കും. ആര്‍എസ്എസിലേക്ക് കൂടുതല്‍ യുവാക്കള്‍ കടന്നു വരുന്നത് കേരളത്തില്‍ സിപിഎമിന്റെ അടിത്തറ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അടുത്തിടെയായി കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ മകള്‍ നേഹ ബോറയെപ്പോലെ ആകണം'; കുറിപ്പ് പങ്കുവച്ച് വിനീത് ശ്രീനിവാസന്; പിന്തുണയുമായി നസ്രിയയും

നാട്ടികയിൽ പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

