കളക്ടറേറ്റിൽ സർവകക്ഷിയോഗം നടക്കുന്നതിനിടെ പ്ലാസ തുറന്നു

News Now
തൃശൂർ: ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി. ടോൾ പ്ലാസയിലേക്ക് എൽഡിഎഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ടോൾ പിരിവ് പുനരാരംഭിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പ്ലാസയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
തൊട്ടുപിന്നാലെ യുഡിഎഫ് പ്രവർത്തകരും പ്രതിഷേധ മാർച്ചുമായി രംഗത്തെത്തി. ഈ മാർച്ചിനു നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്

യുഡിഎഫ് മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗം
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷമാണ് വീണ്ടും ടോൾ പിരിവ് തുടങ്ങിയത്. ടോൾ വിഷയത്തിൽ ജില്ലാ കളക്ടർ വിളിച്ചുചേർത്ത സർവകക്ഷിയോഗം കളക്ടറേറ്റ് ഹാളിൽ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ടോൾ പ്ലാസയിൽ പിരിവ് ആരംഭിച്ചത്.
Summary
Protests intensified at the Nattika toll plaza on the National Highway following the resumption of toll collection, leading police to use water cannons against a protest march organized by the LDF
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


