13കാരിയുമായി ഒളി‌ച്ചോടി കല്യാണം! 21 കാരൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

News Now

ചെന്നൈ: 13 വയസുകാരിയുമായി ഒളിച്ചോടി വിവാഹം കഴിച്ച സംഭവത്തിൽ 21കാരൻ അറസ്റ്റിൽ. പൊള്ളാച്ചിയിലാണ് സംഭവം. 21 കാരനെ പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. 

പുറവിപാളയത്തിൽ താമസിക്കുന്ന നിർമാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് (21) അറസ്റ്റിലായത്. വിദ്യാർത്ഥിയായ എട്ടാം ക്ലാസുകാരിയുമായി ഒളിച്ചോടി അംബ്രാംപാളയത്തിലെ ഒരു ഗണപതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയായിരുന്നു.

കുട്ടിയെ കാണാത്തതിനാൽ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.