23കാരിക്ക് പിറന്നത് രണ്ട് തലയും മൂന്ന് കാലുകളുമുള്ള കുഞ്ഞ്

ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികള്‍ക്ക് പിറന്നത് രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ്

Last Updated :20 January 2024, 8:08 am IST

ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികള്‍ക്ക് പിറന്നത് രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ്. മധ്യപ്രദേശിലെ വിദിഷിയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ ബബിത അഹിര്‍വാള്‍ എന്ന സ്ത്രീയാണ് കുട്ടിക്ക് ജന്മം നല്‍കിയത്. കുട്ടിക്ക് 3.3കിലോ ഭാരമുണ്ട്. കുട്ടി ആശുപത്രിയിലെ ഐസിയുവിലാണെന്ന് പിതാവ് മാധ്യങ്ങളോട് പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

സോണോഗ്രാഫി പരിശോധനയില്‍ ഇവര്‍ക്ക് ഇരട്ടകുട്ടികളാണ് പിറക്കുകയെന്നാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചത്. എന്നാല്‍ ദമ്പതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച് കുഞ്ഞിന് ഇരട്ട തലകളും, മൂന്ന് കൈകളോടും കൂടിയാണ് പുറത്തുവന്നത്.ഓപ്പറേഷനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. രണ്ട് തലകളുണ്ടെങ്കിലും ഒരു ഹൃദയം മാത്രമേ കുഞ്ഞിന് ഉള്ളൂ. കുട്ടിയുടെ വലത് കൈയില്‍ രണ്ട് കൈപ്പത്തികളുമുണ്ട്, അപൂര്‍വമായി മാത്രമേ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂവെന്നാണ് ഡോക്ടമാര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

23കാരിക്ക് പിറന്നത് രണ്ട് തലയും മൂന്ന് കാലുകളുമുള്ള കുഞ്ഞ്