
ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ക്ക് 'പ്രസാദം'; പഴച്ചാര്‍ കുടിച്ച 25 പേര് കുഴഞ്ഞുവീണു; അന്വേഷണം
കുഴഞ്ഞുവീണവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്

ഗുരുഗ്രാം: ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് പ്രസാദമാണെന്ന് പറഞ്ഞ് നല്കിയ ജ്യൂസ് കുടിച്ച് 25 ഓളം പേര് കുഴഞ്ഞുവീണു. ഇതില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ഗുരുഗ്രാമിലെ ഫാറുക്ക്നഗറിലാണ് ചൊവ്വാഴ്ചയാണ് സംഭവം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തതായി പൊലീസ് പറഞ്ഞു. എന്നാല്‍ മോഷണമൊന്നും നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ക്ഷേത്രപരിസരത്ത് എത്തിയ അജ്ഞാതന്‍ ക്ഷേത്രത്തിലെ പ്രസാദമാണെന്ന് പറഞ്ഞ് ഭക്തര്‍ക്ക് ജ്യൂസ് നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്


