സദ്യയ്ക്ക് വിളമ്പി വച്ചിരുന്ന ഭക്ഷണം തൊട്ടതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

ഭോപ്പാല്‍: സദ്യയ്ക്ക് വിളമ്പി വച്ചിരുന്ന ഭക്ഷണം തൊട്ടതിന് ദലിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ തല്ലിക്കൊന്നു. മധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ഛത്തര്‍പൂരിലാണ് സംഭവം. 25 വയസുകാരനായ ദേവ്‌രാജ് അനുരാഗിയാണ് ഉയര്‍ന്ന ജാതിക്കാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭൂരാ സോണി,സന്തോഷ് പാല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

പാര്‍ട്ടി കഴിഞ്ഞ് സ്ഥലം വൃത്തിയാക്കാന്‍ ദേവ്‌രാജിനോട് ഭൂരാ സോണിയും സന്തോഷ് പാലും ആവശ്യപ്പെട്ടു. എന്നാല്‍ സദ്യ കഴിക്കാന്‍ ദേവ്‌രാജ് സ്വയം ഭക്ഷണം വിളമ്പി വെച്ചിരിക്കുന്നതാണ് ഇരുവരെയും കുപിതരാക്കിയത്. സദ്യയ്ക്ക് വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം തൊട്ടു എന്ന് ആരോപിച്ചു ഇരുവരും ചേര്‍ന്ന് വടി കൊണ്ട് തുടര്‍ച്ചയായി തല്ലുകയായിരുന്നു. ഇതിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates