
കനത്ത മൂടല്‍ മഞ്ഞില്‍ മുന്നിലെ വളവ് കണ്ടില്ല; കാര്‍ പലതവണ മറിഞ്ഞ് കടലില്‍ വീണു; 28കാരന് ദാരുണാന്ത്യം
കാര്‍ അമിത വേഗതയിലാണ് വന്നത്. പല തവണ മറിഞ്ഞാണ് കാര്‍ കടലിലേക്ക് വീണത്
ബംഗളൂരു: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴി കാണാതെ കാര്‍ കടലിലേക്ക് മറിഞ്ഞ് 28കാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ മരവന്തയിലാണ് സംഭവം. കാറില്‍ ഒപ്പമുണ്ടായിരുന്ന ഒരാളെ കടലില്‍ കാണാതായി. മറ്റ് രണ്ട് പേരെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.
മാര്‍ബിള്‍ വ്യാപാരിയും ഗോലിബെട്ടു സ്വദേശിയുമായ വിരാജ് ആചര്യയാണ് മരിച്ചത്. കനത്ത മഞ്ഞിനെ തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന വളവ് വിരാജ് ആചര്യ കണ്ടില്ല. പിന്നാലെ നിയന്ത്രണം വിട്ടാണ് കാര്‍ കടലിലേക്ക് പതിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കാര്‍ അമിത വേഗതയിലാണ് വന്നത്. പല തവണ മറിഞ്ഞാണ് കാര്‍ കടലിലേക്ക് വീണത്. വിരാജിനൊപ്പം മുന്‍ സീറ്റിലിരുന്ന ബന്ധു കൂടിയായ റോഷനെയാണ് തിരയില്‍പ്പെട്ട് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സന്ദേശ്, കാര്‍ത്തിക് എന്നിവര്‍ കാര്‍ കടലിലേക്ക് പതിക്കും മുന്‍പ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സന്ദേശിന് സാരമായി പരിക്കേറ്റപ്പോള്‍ ആദര്‍ശ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



