17 കാരനെ ലൈംഗികമായി പീഡിപ്പിച്ചു, 'ഇളയ സഹോദരനെപ്പോലെ'യെന്ന് മറുപടി; 28 കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍

17 കാരനെ പീഡിപ്പിച്ച കേസില്‍ വീട്ടുജോലിക്കാരിയായ യുവതിയാണ് അറസ്റ്റിലായത്

pocso case
17 കാരനെ ലൈംഗികമായി പീഡിപ്പിച്ചു, 28 കാരി അറസ്റ്റില്‍Source by : പ്രതീകാത്മക ചിത്രം
Last Updated :4 May 2025, 4:18 pm IST

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 28 കാരിയായ യുവതി അറസ്റ്റില്‍. ഹൈദരാബാദ് ജൂബിലി ഹില്‍സിലാണ് സംഭവം. 17 കാരനെ പീഡിപ്പിച്ച കേസില്‍ വീട്ടുജോലിക്കാരിയായ യുവതിയാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

യുവതി ജോലി ചെയ്തിരുന്ന വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പ്രതിയും പീഡനത്തിന് ഇരയായ ആണ്‍കുട്ടിയുടെ കുടുംബവും ഒരേ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. അവിവാഹിതയായ യുവതി മാര്‍ച്ച് ഏപ്രില്‍ മാസത്തിനിടെയാണ് ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ചത്.

പ്രതി ആണ്‍കുട്ടിയെ ചുംബിക്കുന്നത് കണ്ട വീട്ടുമാനേജര്‍ വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചു. ഇക്കാര്യം ചോദിച്ചപ്പോള്‍ കുട്ടിയെ തന്റെ ഇളയ സഹോദരനായിട്ടാണ് കാണുന്നതെന്നാണ് യുവതി മറുപടി നല്‍കിയത്. തുടര്‍ന്ന് മേലില്‍ ഇത്തരത്തില്‍ ചെയ്യരുതെന്ന് കുട്ടിയുടെ അമ്മ യുവതിക്ക് താക്കീത് നല്‍കി.

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടി കരയുകയാണ് ചെയ്തത്. പീഡനത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. രണ്ടു ദിവസത്തിന് ശേഷം വീണ്ടും ചോദിച്ചപ്പോഴാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി വെളിപ്പെടുത്തിയതെന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പീഡനക്കാര്യം പുറത്തു പറഞ്ഞാല്‍ മോഷണക്കേസില്‍ കുടുക്കുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അമ്മ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now