
കാട്ടു കൂണ് കഴിച്ചു, മേഘാലയയില്‍ മൂന്നു പേര് മരിച്ചു
മുറിയിലെ പാത്രത്തില്‍ കാട്ടുകൂണ്‍ കണ്ടതാണ് മരണകാരണത്തെക്കുറിച്ചു സൂചന ലഭിച്ചത്

ഷില്ലോങ്: മേഘാലയയില്‍ വിഷക്കൂണ് കഴിച്ച് മൂന്നു പേര് മരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്സിലെ ജീവനക്കാരാണ് മരിച്ച മൂന്നു പേരും.
ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റ്റ്യൂട്ട് വളപ്പിലെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. മുറികളില്‍നിന്നു ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് രണ്ടു മുറികളിലായി മൃതദേഹങ്ങള്‍ കണ്ടത്.
മുറിയിലെ പാത്രത്തില്‍ കാട്ടുകൂണ്‍ കണ്ടതാണ് മരണകാരണത്തെക്കുറിച്ചു സൂചന ലഭിച്ചത്. വിഷക്കൂണാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞതിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



