
ഭര്‍ത്താവിന്റെ സുഹൃത്തുമായി ;രക്ഷയില്ലാത്ത പ്രണയം;; 45 കാരനെ ഇല്ലാതാക്കാന്‍ അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍; യുവതി ഒളിവില്‍
പ്രണയം കടുത്തതോടെ ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു
ഹസരിബാഗ്: 45കാരനെ കൊലപ്പെടുത്താന്‍ ഭാര്യ ഏര്‍പ്പെടുത്തിയ വാടകകൊലയാളികള്‍ അറസ്റ്റില്‍. ഭര്‍ത്താവിന്റെ സുഹൃത്തുമായി പ്രണയം കടുത്തതോടെയാണ് യുവതി കൊല നടത്താന്‍ വാടകകൊലയാളികളെ സമീപിച്ചത്്. ഇതിനായി മൂന്നംഗസംഘത്തിന്റെ സഹായവും യുവതി തേടി. ഇവര്‍ അറസ്റ്റിലായതോടെയാണ് ഗൂഢപദ്ധതി പുറത്തറിയുന്നത്.
ബീഹാറിലെ ഗയ സ്വദേശിയാണ് സ്ത്രീ. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഭര്‍ത്താവിന്റെ സുഹൃത്തായ നവീന്‍ റാണയുമായി യുവതി അടുപ്പത്തിലായി. പ്രണയം കടുത്തതോടെ ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്ന് വാടകക്കൊലയാളികളെയാണ് ഏര്‍പ്പെടുത്തിയത്. അഞ്ച് ലക്ഷം രൂപയായിരുന്നു ഇവര്‍ക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. ഇതില്‍ 95000രൂപ അഡ്വാന്‍സ് ആയി നല്കി. ബാക്കി തുക കൃത്യം നടത്തിയ ശേഷം നല്‍കാമെന്നായിരുന്നു ധാരണ.
ഇത്തരമൊരു ഗൂഢാലോചനയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിനായെത്തിയ മൂന്ന് പേരും കുടുങ്ങുകയായിരുന്നു. ഡിസംബര്‍ രണ്ടിനാണ് വാടകക്കൊലയാളികളെ സംബന്ധിച്ച പൊലീസിന് വിവരം ലഭിച്ചത് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ഇല്ലാതാക്കാന്‍ അയാളുടെ ഭാര്യ തന്നെയാണ് ഇവരെ ഏര്‍പ്പാടാക്കിയത്.വിവരം ലഭിച്ചയുടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഡിസംബര്‍ ആറിന് മൂന്ന് പേരും പിടിയിലാവുകയുംചെയ്തു. ഹസാരിബാഗ് സ്വദേശികളായ ഇമാദ് ഹസന്,നവീന്‍, മുഹമ്മദ് നോമാന്‍ എന്നിവരാണ് അറസ്റ്റിലായത്
സ്വന്തം ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ കാമുകനായ നവീനുമായി ചേര്‍ന്ന് സ്ത്രീ തന്നെയാണ് പദ്ധതി തയ്യാറാക്കിയത്. ഗൂഢാലോചനയില്‍ തന്റെ പങ്ക് സംബന്ധിച്ച് നവീന്‍ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റിനു ശേഷം ഒളിവില്‍ കടന്ന സ്ത്രീയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
