
വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത
കാഞ്ചന്‍ (4) ശക്തി (7) അമൃത (9) എന്നിവരാണ് മരിച്ചത്.

ചണ്ഡിഗഡ്: കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി. ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്ചയാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പണി കഴിഞ്ഞ് മടങ്ങിയെയത്തിയപ്പോള്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാഞ്ചന്‍ (4) ശക്തി (7) അമൃത (9) എന്നിവരാണ് മരിച്ചത്.
മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പകല്‍ കുട്ടികളുടെ പിതാവ് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെയാണ് കുട്ടികളുടെ മൃതദേഹം ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തിതയതെന്ന് പൊലീസ് പറഞ്ഞു. കുടിയേറ്റ തൊഴിലാളിയായ കുടുംബം വാടകവീട്ടിലാണ് താമസം. കുട്ടികളുടെ അച്ഛന്‍ നിരന്തരമായി മദ്യപിക്കുന്ന ആളാണെന്നും ബഹളം വയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വീടൊഴിയാനും ആവശ്യപ്പെട്ടിരുന്നതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി ഒളിവില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



