
കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും; ഉത്തരവ് ഇറക്കി കേന്ദ്രം
കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും; ഉത്തരവ് ഇറക്കി കേന്ദ്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരും. ഈ മാസം 26 വരെ വിലക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രത്യേക പദവി നീക്കം ചെയ്തതിനു ശേഷം കശ്മീര്‍ സാധാരണനിലയിലേക്കു തിരിച്ചെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് വിലക്ക് നീട്ടി വീണ്ടും ഉത്തരവിറക്കിയത്.
Ban on 3G & 4G Services in Jammu and Kashmir extended toll 26 November pic.twitter.com/nC6YihA2SP
â Live Law (@LiveLawIndia) November 12, 2020
ഗന്തര്‍ബാല്‍, ഉധംപൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും വിലക്ക് ബാധകമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇതിനെതിരെ നല്കിയ ഹര്‍ജികളില്‍ വിലക്ക് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് സുപ്രീം കോടതി വിധിച്ചിുരുന്നു. പിന്നാലെ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും 3ജി, 4ജി വിലക്ക് തുടര്‍ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍


