News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

മുംബൈ: ബിപോര്ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല് പ്രക്ഷുബ്ധമായിരിക്കേ, മുംബൈയില് കടലില് നാല് ആണ്കുട്ടികളെ കാണാതായി. ഇവരുടെ സുഹൃത്തിനെ മത്സ്യത്തൊഴിലാളികള് രക്ഷിച്ചു. നാവികസേനയും തീരസംരക്ഷണ സേനയും രക്ഷാപ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്.
മുംബൈയിലെ ജുഹു ബീച്ചിലാണ് സംഭവം. 12നും 15നും ഇടയില് പ്രായമുള്ള കുട്ടികളെയാണ് കടലില് കാണാതായത്. കടല്ത്തീരത്ത് നിന്ന് അരകിലോമീറ്റര് അകലെ വച്ചാണ് കുട്ടികള് മുങ്ങിപ്പോയത്. ഇവരെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ഇവരുടെ സുഹൃത്തിനെ മത്സ്യത്തൊഴിലാളികള് രക്ഷിച്ചു. ബിപോര്ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല് പ്രക്ഷുബ്ധമാണ്. ഇത് തിരച്ചിലിനെ ബാധിക്കുന്നതായും റിപ്പോര്ട്ടുകളുണ്ട്. കുട്ടികള് വെള്ളത്തില് ഇറങ്ങിയതാണോ, ഉയര്ന്ന തിരമാലയില് അകപ്പെട്ടതാണോ എന്നകാര്യം വ്യക്തമല്ല. കടല് പ്രക്ഷുബ്ധമായതിനാല് കടലില് ഇറങ്ങരുതെന്ന് അധികൃതര് മുന്നറിയിപ്പ് നല്കിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


