
കൂട്ടുകാര്‍ക്കൊപ്പം 'അര്‍മാദിക്കാന്‍' ജോയ് ട്രിപ്പ്, ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി നാലുസ്ത്രീകള്‍ക്ക് ദാരുണാന്ത്യം; അച്ഛനെതിരെ കേസ് - വീഡിയോ
ഒന്‍പതാംക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ മരിച്ചു
ഹൈദരാബാദ്: ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ മരിച്ചു. പ്രായപൂര്‍ത്തിയാവാത്ത കൂട്ടുകാര്‍ക്കൊപ്പം സന്തോഷം പങ്കിടാന്‍ കാര്‍ ഓടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് ആണ്‍കുട്ടികളെയും ഒന്‍പതാം ക്ലാസുകാരന്റെ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.
തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. കുടിലുകള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ ഡ്രൈനേജ് കനാലിലേക്ക് വീണു.മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഹനം ഓടിച്ചയാള്‍ അപകടം നടന്ന ഉടന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയുമാണ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാര്‍ ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തുമെന്നും പൊലീസ് പറഞ്ഞു.
Four women died when a car ran amok, ploughed through their makeshift huts on the roadside and finally plunged into a drainage canal in Telangana's Karimnagar. pic.twitter.com/p3rXxg52qr
â The New Indian Express (@NewIndianXpress) January 30, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



