ബലൂണില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചു, നാലു മരണം; പത്തുപേര്‍ക്ക് ഗുരുതര പരിക്ക്

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി നാലുപേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

ലക്‌നൗ: ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി നാലുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ചിന്ദ് വാരയിലും ഉത്തര്‍പ്രദേശിലെ വാരാണസിയിലും ബലൂണ്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. ബലൂണ്‍ വില്‍പ്പനക്കാരന്‍ അടക്കമാണ് മരിച്ചത്.

ഞായറാഴ്ചയാണ് സംഭവം. അപകടത്തില്‍ പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിന്ദ് വാരയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ചന്ത മുഴുവന്‍ കുലുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഉഗ്രശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. 

ബലൂണില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ് പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാരാണസിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ അപകടനില തരണം ചെയ്്തതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now