
രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടു; കുഴല്‍ക്കിണറില്‍ 700 അടി താഴ്ചയില്‍ മൂന്നുവയസുകാരി; പ്രാര്‍ഥനയോടെ നാട്
700 അടി താഴ്ചയുള്ള കിണറില്‍ രക്ഷാസംഘം വടത്തില്‍ ഘടിപ്പിച്ച കൊളുത്ത് ഉപയോഗിച്ച് പെണ്‍കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.

ജയ്പൂര്‍: രണ്ടുദിവസമായി രാജസ്ഥാനിലെ ബെഹ്റോര്‍ ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 700 അടി താഴ്ചയുള്ള കിണറില്‍ രക്ഷാസംഘം വടത്തില്‍ ഘടിപ്പിച്ച കൊളുത്ത് ഉപയോഗിച്ച് പെണ്‍കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
തിങ്കളാഴ്ചയാണ് മൂന്നുവയസ്സുകാരിയായ ചേതന 700 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. അച്ഛന്റെ കൃഷിയിടത്തിലെത്തിയ പെണ്‍കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ തുറന്നിരിക്കുകയായിരുന്ന കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ എത്രയും വേഗം പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
VIDEO | A girl aged around three years fell into a borewell in the Kotputli-Behror district of Rajasthan, and the NDRF and SDRF have been deployed to rescue her from the 150-feet-deep borewell. Visuals from the rescue site.#RajasthanNews
— Press Trust of India (@PTI_News) December 24, 2024
(Full video available from PTI Videos⦠pic.twitter.com/nMvOrrNrHB
ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ദൗസയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് അഞ്ചുവയസ്സുകാരന് മരിച്ചിരുന്നു. സമീപത്തെ ഫാമില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അഞ്ചുവയസ്സുകാരന് ആര്യന് കിണറില്‍ വീണത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 56 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



