
അമിത് ഷാ നാളെ കൊല്ലത്ത്; ജില്ലയില്‍ ഗതാഗത നിയന്ത്രണം
നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനിയാഴ്ച കൊല്ലം ജില്ലയില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 5 വരെ ചിന്നക്കട മുതല്‍ ആറുമുറിക്കട വരെയുള്ള റോഡില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവും റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിന് സമ്പൂര്‍ണ വിലക്കുമുണ്ട്. നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
യാത്രക്കാരുടെ സൗകര്യത്തിനായി വിവിധ റൂട്ടുകളില്‍ വാഹനങ്ങള്‍ തിരിച്ചുവിട്ടിട്ടുണ്ട്.
കൊട്ടാരക്കരയില്‍ നിന്നും കൊല്ലത്തേക്ക് വരുന്ന ഹെവി വാഹനങ്ങള്‍ അമ്പലത്തുംകാലയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കരിപ്ര, മടന്തകോഡ്, നെടുമണ്‍കാവ്, നല്ലില, പാലമുക്ക്, കണ്ണനല്ലൂര്‍ വഴിയും, ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും ബൈക്കുകളും ആറുമുറിക്കടയില്‍ നിന്ന് തിരിഞ്ഞ് കുഴിമതിക്കാട്, പികെപി കവല, യുപിഎസ് ജങ്ഷന്‍, പെരുമ്പുഴ, കണ്ണനല്ലൂര്‍ വഴിയും പോകേണ്ടതാണ്.
കണ്ണനല്ലൂരില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെരുമ്പുഴയില്‍ നിന്ന് തിരിഞ്ഞ് പികെപി ജംഗ്ഷന്‍, കുഴിമതിക്കാട്, ആറുമുറിക്കട വഴിയും, ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്നവ ചീരങ്കാവ്, പവിത്രേശ്വരം വഴിയും പോകണം.
ഭരണിക്കാവില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മൂന്നുമുക്കില്‍ നിന്ന് തിരിഞ്ഞ് പവിത്രേശ്വരം, ചീരങ്കാവ് വഴിയും, കൊല്ലം ഭാഗത്തേക്ക് പോകുന്നവ പേരയം, ഇളമ്പള്ളൂര്‍, അഞ്ചാലുംമൂട് വഴിയും സഞ്ചരിക്കേണ്ടതാണ്.
കൊല്ലത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സാരഥി ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് മൊയ്തീന്‍മുക്ക്, പെരുമ്പുഴ, പികെപി ജങ്ഷന്‍ വഴി കൊട്ടാരക്കരയിലേക്ക് പോകണം.
അഞ്ചാലുംമൂട്, കൊറ്റങ്കര, മാമ്പുഴ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കായി ഇളമ്പള്ളൂര്‍ രണ്ട്റോഡ്, പുത്തൂര്‍, കേരളപുരം കെപിപി ജങ്ഷന്‍ എന്നിവ വഴി പ്രത്യേക ബൈപ്പാസ് റൂട്ടുകളും ഒരുക്കിയിട്ടുണ്ട്.
നാളെ കൊല്ലത്ത് രണ്ട് പ്രധാന ചടങ്ങുകളിലാണ് മന്ത്രി പങ്കെടുക്കുന്നത്. കുണ്ടറ പവിത്രം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷാചരണവുമായി ബന്ധപ്പെട്ട 'സഹകരണത്തിലൂടെ സമൃദ്ധി' പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2:45 മുതല്‍ 4:15 വരെ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തിലേക്ക് തിരിക്കുന്ന അമിത് ഷാ, വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുപരിപാടിയും ഉദ്ഘാടനം ചെയ്യും.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Amit Shah's Kollam Visit: Traffic Restrictions and Schedule for Tomorrow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





