430ഓളം വര്‍ഷങ്ങള്‍ക്ക് ശേഷം അലഹബാദ് പ്രയാഗ്‌രാജ്

ഉത്തര്‍പ്രദേശിലെ ചരിത്ര നഗരമായ അലഹബാദ് ഇനി മുതല്‍ പ്രയാഗ്‌രാജ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രയാഗ്‌രാജ് എന്ന പേരിന് അംഗീകാരം നല്‍കി

Last Updated :20 January 2024, 12:19 am IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചരിത്ര നഗരമായ അലഹബാദ് ഇനി മുതല്‍ പ്രയാഗ്‌രാജ്. അലഹബാദിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപനം നടത്തിയിരുന്നു. 

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രയാഗ്‌രാജ് എന്ന പേരിന് അംഗീകാരം നല്‍കി. യോഗ ശേഷം പുറത്തെത്തിയ മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 

അടുത്ത് നടക്കാനിരിക്കുന്ന കുംഭമേള മഹോത്സവത്തിന് മുന്‍പേ പുതിയ പേര് ഔദ്യോഗികമാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആലോചന. 

കുംഭ മേളയ്ക്ക് മുന്‍പ് പേര് മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. കാബിനറ്റ് യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനിയിട്ടുണ്ടെന്ന് സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. 

ഏതാണ്ട് 430 ഓളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അലഹബാദിന്റെ പേര് മാറുന്നത്. പൗരാണിക കാലത്ത് അലഹബാദിന്റെ പേര് പ്രയാഗ് എന്നായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് പുതിയ പേരും. 

നേരത്തെ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്റെ പേരും യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇപ്പോള്‍ ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നാണ് സ്റ്റേഷന്റെ പേര്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

430ഓളം വര്‍ഷങ്ങള്‍ക്ക് ശേഷം അലഹബാദ് ഇനി പ്രയാഗ്‌രാജ്