
മായം കലര്‍ന്ന ആയുര്‍വേദ സിറപ്പ് കുടിച്ചു; ഗുജറാത്തില്‍ അഞ്ചുപേര്‍ മരിച്ചു; രണ്ടുപേര്‍ ആശുപത്രിയില്‍; അന്വേഷണം
'കല്‍മേഘസാവ് - ആസവ അരിഷ്ടം' എന്ന പേരുള്ള ആയുര്‍വേദ സിറപ്പാണ് ഇവര്‍ കഴിച്ചത്.

സൂറത്ത്: ഗുജറാത്തില്‍ മായം കലര്‍ന്ന ആയുര്‍വേദ സിറപ്പ് കുടിച്ച് അഞ്ചുപേര്‍ മരിച്ചു. രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖേഡ ജില്ലയിലാണ് സംഭവം.
'കല്‍മേഘാസവ അരിഷ്ടം' എന്ന പേരുള്ള ആയുര്‍വേദ സിറപ്പാണ് ഇവര്‍ കഴിച്ചത്. കടയുടമ അന്‍പതോളം പേര്‍ക്ക് ഈ സിറപ്പ് വിറ്റിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
സിറപ്പ് കുടിച്ച ഒരാളുടെ രക്തസാമ്പിള്‍ പരിശോധിച്ചപ്പോള്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഖേഡ പൊലീസ് സൂപ്രണ്ട് രാജേഷ് ഗാധിയ പറഞ്ഞു. രണ്ടുദിവസത്തിനിടെ സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചതായും രണ്ടുപേര്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. കടയുടമയുള്‍പ്പടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിജയ്യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

വിവാഹത്തില്‍നിന്നുള്ള പിന്മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



