
നാടിന്റെ പ്രാര്‍ഥന വിഫലം, 15 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് മരിച്ചു - വീഡിയോ
5 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ഇന്നലെ രാത്രി വൈകിയ വേളയിലും കിണഞ്ഞ് ശ്രമിച്ചുവെങ്കിലും വിജയിക്കാനായില്ല

മുംബൈ: ഒരു നാടിന്റെ പ്രാര്‍ഥന ഫലം കണ്ടില്ല. കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് മരിച്ചു. 15 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ഇന്നലെ രാത്രി വൈകിയ വേളയിലും കിണഞ്ഞ് ശ്രമിച്ചുവെങ്കിലും വിജയിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ഇതിനോടകം തന്നെ കുട്ടിയ്ക്ക് മരണം സംഭവിച്ചിരുന്നു. ശ്വാസതടസ്സമാകാം കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ, കുട്ടി അബദ്ധത്തില്‍ 15 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ്, ദേശീയ ദുരന്ത നിവാരണ വിഭാഗം, പൊലീസ് എന്നിവര്‍ ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുട്ടിക്ക് വൈദ്യസഹായം ഉറപ്പാക്കാന്‍ മെഡിക്കല്‍ ടീമും തമ്പടിച്ചിരുന്നു.
Five members of the #NDRF have begun the rescue effort for a 5-year-old kid who fell down a bore well in the hamlet of #Kopardi in #Ahmednagar, #Maharashtra.#Trending #Viral #India pic.twitter.com/IVoZDr5buM
â Backchod Indian (@IndianBackchod) March 14, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
