രണ്ടര വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കു നല്‍കാമെന്ന് ബിജെപി എഴുതി നല്‍കണമന്ന നിര്‍ദേശം സേന മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്

ആദിത്യ താക്കറെ
Last Updated :20 January 2024, 8:07 am IST

News Now

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണ കാലാവധി പങ്കിടണമെന്ന നിലപാടില്‍ ശിവസേന ഉറച്ചുനിന്നതോടെ, തെരഞ്ഞെടുപ്പു ഫലം വന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ ധാരണയായില്ല. രണ്ടര വര്‍ഷം വീതം ഇരു പാര്‍ട്ടികളും മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന 50-50 ഫോര്‍മുലയില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന.

രണ്ടര വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കു നല്‍കാമെന്ന് ബിജെപി എഴുതി നല്‍കണമന്ന നിര്‍ദേശം സേന മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടുപോവാനാവൂ എന്ന് സേനാ നേതൃത്വം ബിജെപിയെ അറിയിച്ചു. ബിജെപി ഇതിനോടു പ്രതികരിച്ചിട്ടില്ല. 

അതിനിടെ ബാന്ദ്ര മാതോശ്രീയില്‍ നിയമസഭാ കക്ഷിയോഗത്തിനെത്തിയ നിയുക്ത എംഎല്‍എമാര്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നും ആദിത്യ ആ പദവിയില്‍ എത്തണമെന്നുമാണ് സേനാ എംഎല്‍എമാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സേനാ നേതാവ് ഉദ്ധവ് താക്കറെ ഉചിതമായ തീരുമാനമെടുക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും സീറ്റ് കുറഞ്ഞ പശ്ചാത്തലത്തിലാണ് നേതൃ പദവി പങ്കിടണമെന്ന ആവശ്യം സേന മുന്നോട്ടുവച്ചത്. 288 അംഗ സഭയില്‍ ബിജെപിയുടെ അംഗബലം 122ല്‍നിന്ന് 105 ആയി കുറഞ്ഞിരുന്നു. സേന എംഎല്‍എമാരുടെ എണ്ണം 63 ല്‍നിന്ന് 56 ആയാണ് കുറഞ്ഞത്. 

ശിവസേന സ്ഥാപിതമായ ശേഷം താക്കറെ കുടുംബത്തില്‍നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ അംഗമായ 29കാരനായ ആദിത്യ. വര്‍ളിയില്‍നിന്ന് ആദിത്യ മത്സരിച്ചു ജയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

50-50 ഫോര്‍മുലയില്‍ ഉറച്ച് ശിവസേന; മുഖ്യമന്ത്രിയാവാന്‍ ആദിത്യ