5000 വര്‍ഷം മുന്‍പ് ശ്രീകൃഷ്ണന്‍ വായിച്ചത് പിലിബത്ത് പുല്ലാങ്കുഴല്‍: യോഗി ആദിത്യനാഥ്‌

പിലിബിത്തിൽ സർക്കാർ മെഡിക്കൽ കോളേജിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:56 am IST
Edited by :migrator


ലഖ്‌നൗ: 5000 വർഷങ്ങൾക്ക് മുമ്പ് ഭഗവാൻ ശ്രീകൃഷ്ണൻ ഉപയോഗിച്ചത് പിലിബിത്തിൽ നിർമ്മിച്ച പുല്ലാങ്കുഴലുകളെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പിലിബിത്തിൽ സർക്കാർ മെഡിക്കൽ കോളേജിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. 

''​5000 വർഷങ്ങൾക്ക് മുമ്പ് ശ്രീകൃഷ്ണൻ വായിച്ചത് പിലിബത്തിൽ നിർമിച്ച പുല്ലാങ്കുഴൽ ആയിരുന്നു. ഇപ്പോൾ അതിന്റെ കീർത്തി ലോകമെങ്ങും പരന്നു. എന്നാൽ മുൻ സർക്കാറുകൾ ഇത് മറന്നുപോയി. ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ പിലിബിത്ത് പുല്ലാങ്കുഴലിന്റെ കീർത്തി ലോകമെങ്ങും എത്തി. ലോക രാജ്യങ്ങൾ ഇപ്പോൾ ഇക്കാര്യം ചർച്ച ചെയ്യുകയാണ് എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പറയുന്നു.

പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി തന്നെ ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തു. തുടർന്ന് സോഷ്യൽമീഡിയയിലും വൈറലായി. ഈ വർഷമാണ് ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി-എസ്പി പോരാട്ടമാണ് യുപിയിൽ ഇത്തവണയെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now