5ജി മൊബൈല്‍ ടവറുകളുടെ പരീക്ഷണമാണ് കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് കാരണമായതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം.

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

5ജി മൊബൈല്‍ ടവറുകളുടെ പരീക്ഷണമാണ് കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് കാരണമായതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ഫെയ്‌സ്ബുക്ക്,വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരം മെസ്സേജുകള്‍ വ്യാപകമായി പ്രചരിക്കുന്നു. ഈ പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷന്‍സ്. 

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് കാരണം 5ജി മൊബൈല്‍ ടവറുകളുടെ ടെസ്റ്റിങ് ആണെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം മെസ്സേജുകള്‍ പൂര്‍ണമായും തെറ്റാണ്' അധികൃതര്‍ വ്യക്തമാക്കി. 

4ജി തരംഗങ്ങള്‍ പക്ഷികളെ എങ്ങനെയാണോ കൊനനത്, അതുപോലെ 5ജി തരംഗങ്ങള്‍ മൃഗങ്ങളെയും ഇല്ലാതാക്കും. എല്ലാവരും 5ജി പരീക്ഷണത്തിന് എതിരെ രംഗത്തുവരണം' എന്നിങ്ങനെയാണ് വ്യാജ പ്രചാരണം നീളുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates