ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി, ആറുമരണം 

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST
Edited by :migrator

അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ബറൂച്ചില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. രാസനിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. തീപൊള്ളലേറ്റാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓഗസ്റ്റില്‍ ബറൂച്ച് ജില്ലയിലെ തന്നെ മറ്റൊരു കെമിക്കല്‍ ഫാക്ടറിയില്‍ നടന്ന പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചിരുന്നു. രണ്ടുപേര്‍ക്കാണ് അന്ന് ഗുരുതരമായി പരിക്കേറ്റത്.

 ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now