
നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ്; ബംഗാളില്‍ 75.66%, കശ്മീരില്‍ 35.75%
ഇതുവരെ നടന്ന നാലുഘട്ടങ്ങളില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് ഈ ഘട്ടത്തിലാണ്.

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. വൈകീട്ട് അഞ്ചുമണിവരെ 62.31 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇതുവരെ നടന്ന നാലുഘട്ടങ്ങളില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് ഈ ഘട്ടത്തിലാണ്.
ബംഗാളിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 75.66 ശതമാനമാണ് പോളിങ്. ആന്ധ്രാപ്രദേശില്‍ 68.04 ശതമാനവും, മധ്യപ്രദേശില്‍ 68.01 ശതമാനവും കശ്മീരില്‍ 35.75 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് ശതമാനം കശ്മിരിലാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ മൂന്ന് മണിവരെ ബിഹാര്‍ 54.14, ഝാര്‍ഖണ്ഡ് 63.14, മഹാരാഷ്ട്ര 52.49, ഒഡീ 62.96, തെലങ്കാന 61.16 ഉത്തര്‍പ്രദേശ് 56.35 ശതമാനം എന്നിങ്ങനെയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാലാംഘട്ടത്തില്‍ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും വോട്ടെടുപ്പ് നടന്നു. മഹാരാഷ്ട്ര (11 സീറ്റ്) പശ്ചിമ ബംഗാള്‍ (8 സീറ്റ്), മധ്യപ്രദേശ് (8), ഒഡീഷ (4), ഝാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലുമാണ് ഇന്ന് വിധിയെഴുത്ത് ഉണ്ടായത്
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, യൂസഫ് പഠാന്, മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


ബിജെപി പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചത് ഭീമമായ തുക ഇറക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പുറത്ത്

രണ്ടുലക്ഷം രൂപ കൈയില്‍ ഉണ്ടോ?, ഒരു വര്‍ഷം കഴിഞ്ഞ് അത്യാവശ്യമുണ്ടോ?; കെഎസ്എഫ്ഇയാണോ ബാങ്കുകളാണോ മെച്ചം? താരതമ്യം

