
വീടിന് ഇരട്ട ലോക്കിങ് സിസ്റ്റം, അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയും മകളും മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം
അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയും മകളും മരിച്ചനിലയില്‍
ന്യൂഡല്‍ഹി: അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയും മകളും മരിച്ചനിലയില്‍. ഡല്‍ഹി കൃഷ്്ണ നഗര്‍ പ്രദേശത്ത് രാജ് റാണി (65), മകള്‍ ജിന്നി കാരാര്‍ എന്നിവരാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. കൃഷ്ണ നഗര്‍ ഇ ബ്ലോക്കില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യ നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. മരണം നടക്കുന്ന സമയത്ത് മൂന്നാമതൊരാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു. കേസിന്റെ വിവിധ വശങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.
ഇരട്ട ലോക്കിങ് സിസ്റ്റമുള്ള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലോക്കുകളില്‍ ഒന്ന് പ്രധാന കവാടത്തിലും രണ്ടാമത്തേത് മുഖ്യ വാതിലിലുമാണ് ഘടിപ്പിച്ചിരുന്നത്. അനുമതി ഉണ്ടെങ്കില്‍ മാത്രമേ അകത്തുകയറാന്‍ സാധിക്കുകയുള്ളൂ. അങ്ങനെയെങ്കില്‍ അമ്മയും മകളും എങ്ങനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



