
നായബ് സിങ് ലാഡ്വ മണ്ഡലത്തില്‍ നിന്നും അനില്‍ വിജ് അംബാല കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 90 മണ്ഡലങ്ങളില്‍ 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി നായബ് സിങ് സൈനിയും മുന്‍ ആഭ്യന്തരമന്ത്രി അനില്‍ വിജും ആദ്യപട്ടികയില്‍ ഇടം പിടിച്ചു.
നായബ് സിങ് ലാഡ്വ മണ്ഡലത്തില്‍ നിന്നും അനില്‍ വിജ് അംബാല കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. 2009 മുതല്‍ തുടര്‍ച്ചായായി അംബാല മണ്ഡലത്തില്‍ നിന്നാണ് വിജ് നിയമസഭയിലെത്തിയത്. അംബാല മേയറും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ശര്‍മയുടെ ഭാര്യ ശക്തി റാണി ശര്‍മ കല്‍ക്ക നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്നെത്തിയ ശ്രുതി ചൗധരിയും ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ബിജെപി ഇറങ്ങുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ വോട്ടെടുപ്പ്. അഞ്ചിനാണ് വോട്ടെണ്ണല്‍. ഒക്ടോബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ്് കമ്മീഷന് പിന്നീട് ഒക്ടോബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും അഞ്ച് സീറ്റില്‍ വീതമാണ് വിജയിച്ചത്. വോട്ടുശതമാനത്തില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസ് ആംആദ്മിയും ഒന്നിച്ച് മത്സരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കര്‍ഷകസമരവും ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭവുമൊക്കെ അനുകൂല സാഹചര്യം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വിനേഷ് ഫോഗട്ടിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
WHAT TO READ NEXT

പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍, സന്ദര്‍ശനം രണ്ട് ദിവസം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


