വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേല്‍വിലാസം, എന്നിവ തെളിയിക്കാനുള്ള അംഗീകൃതരേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ആധാര്‍ സമര്‍പ്പിക്കുന്നവര്‍ മറ്റൊരു രേഖ കൂടി നല്‍കണം.

Electoral Roll: Special Enrolment Drive from October 15
വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍Source by : ഫയൽ ചിത്രം
Last Updated :9 October 2026, 10:11 am IST
Author :Sujith

തിരുവനന്തപുരം: വോട്ടര്‍പട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് 15 മുതല്‍ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സി സജിത്ത് ബാബു അറിയിച്ചു. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പേരുചേര്‍ക്കാനുള്ള ഫോം 6 വിതരണം ഡിജിറ്റല്‍ ഡെസ്‌കുകളും രൂപീകരിക്കും, സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് എന്നിവയിലൂടെയും അപേക്ഷ നല്‍കാം.

അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേല്‍വിലാസം, എന്നിവ തെളിയിക്കാനുള്ള അംഗീകൃതരേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ആധാര്‍ സമര്‍പ്പിക്കുന്നവര്‍ മറ്റൊരു രേഖ കൂടി നല്‍കണം. തുടര്‍ന്നുള്ള പരിശോധനയ്ക്കായി ബുത്ത് ലെവല്‍ ഓഫീസര്‍ വീടുകളിലെത്തും.

2025 ജനുവരി ഒന്നിന് നിലവിലുണ്ടായിരുന്നതും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വന്നതുമായ വോട്ടര്‍പട്ടികകളിലെ പ്രധാന വ്യത്യാസങ്ങള്‍ പരിശോധിക്കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. എസ്‌ഐആര്‍ സമയത്ത് തിരികെ ലഭിക്കാത്ത അപേക്ഷകളില്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടാത്തവ സംബന്ധിച്ചും പരിശോധന നടത്തും.

യുവവോട്ടര്‍മാരില്‍ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കോളജ്, ഹയര്‍സെക്കന്‍ഡറി, സ്‌കൂള്‍ തലങ്ങളില്‍ ക്യാംപസ് ടു ബൂത്ത് എന്ന പേരില്‍ പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സ്റ്റ് ഫോര്‍വേഡ്, ഗെറ്റ്കൗണ്ടഡ് എന്ന ടാഗ്‌ലൈനോടെ നവംബര്‍ രണ്ടുമുതല്‍ ഒരാഴ്ചത്തെ പ്രചാരണമാണ് നടക്കുക.

News Now

Summary

Electoral Roll: Special Enrolment Drive from October 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates