
News Now
'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ശ്രീനഗര്: നിയന്ത്രണരേഖയില് വീണ്ടും വെടിനിര്ത്തല് കരാര് ലംഘിച്ചുള്ള പാക് പ്രകോപനത്തില് ശക്തമായ തിരിച്ചടി നല്കി ഇന്ത്യന് സൈന്യം. പാക് പ്രകോപനത്തില് മൂന്ന് സൈനികരാണ് വീരമൃത്യ വരിച്ചത്. മൂന്ന് പ്രദേശവാസികള് മരിച്ചതായും നിരവധിപ്പേര്ക്ക് പരിക്കേറ്റതായും ബാരമുള്ള എസ്ഡിഎം അറിയിച്ചു. പ്രത്യാക്രമണത്തില് എട്ട് പാകിസ്ഥാന് സൈനികരെ വധിച്ചതായി ഇന്ത്യന് സൈന്യം അറിയിച്ചു.
ഇന്ന് ഉച്ചയോടെ ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില് വ്യത്യസ്ത ഇടങ്ങളിലാണ് പാക് പ്രകോപനം ഉണ്ടായത്. ജമ്മു കശ്മീരില് ഭീകരരുടെ നുഴഞ്ഞുക്കയറ്റ ശ്രമവും പാക് പ്രകോപനവും ചെറുക്കുന്നതിനിടയിലാണ് മൂന്ന് ഇന്ത്യന് ജവാന്മാര്ക്ക് മരണം സംഭവിച്ചത്. ഉറി സെക്ടറില് രണ്ട് സൈനികര് കൊല്ലപ്പെട്ടപ്പോള് ഗുരസ് സെക്ടറില് മറ്റൊരു ജവാനും ജീവന് നഷ്ടമായതായി സൈന്യം അറിയിച്ചു. നിയന്ത്രണരേഖയില് ഉറിക്കും ഗുരസിനും ഇടയില് നിരവധി തവണ പാകിസ്ഥാന് സൈന്യം വെടിനിര്ത്തല് കരാര് ലംഘിച്ചതായി ഇന്ത്യന് സൈന്യം വ്യക്തമാക്കി.
#WATCH | Jammu and Kashmir: Pakistan violated ceasefire along the Line of Control in Keran sector of Kupwara, earlier today.
â ANI (@ANI) November 13, 2020
(Video Source: Indian Army) pic.twitter.com/xxT57UkE35
ഉറി സെക്ടറിലും പൂഞ്ചിലും പാകിസ്ഥാന് സൈന്യം നടത്തിയ വെടിവെയ്പില് നിരവധി പ്രദേശവാസികള്ക്ക് പരിക്കേറ്റുണ്ട്. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. പാകിസ്ഥാന് സൈന്യം സാധാരണക്കാര്ക്ക് നേരെ കനത്ത ഷെല്ലിങ്ങാണ് നടത്തിയത്. അതേസമയം പ്രത്യാക്രമണത്തില് എട്ട് പാകിസ്ഥാന് സൈനികരെ വധിച്ചതായി ഇന്ത്യന് സൈന്യം അറിയിച്ചു. 12 പാക് സൈനികര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമേ പാകിസ്ഥാന്റെ നിരവധി ബങ്കറുകളും ലോഞ്ച് പാഡുകളും തകര്ത്തതായും ഇന്ത്യന് സൈന്യം വ്യക്തമാക്കി.
#WATCH | 7-8 Pakistan Army soldiers killed, 10-12 injured in the retaliatory firing by Indian Army in which a large number of Pakistan Army bunkers, fuel dumps, and launch pads have also been destroyed: Indian Army Sources pic.twitter.com/q3xoQ8F4tD
â ANI (@ANI) November 13, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

