
തിരുവണ്ണാമലൈ ഉരുൾപ്പൊട്ടൽ; മണ്ണിനടിയിലായ 7 പേരുടെ മൃതദേഹങ്ങളും കണ്ടെത്തി
അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്

ചെന്നൈ: കനത്ത മഴയെ തുടർന്നു തിരുവണ്ണാമലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽ അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളിൽ മണ്ണിനടിയിലായത്.
കനത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഉരുൾപ്പൊട്ടലുണ്ടായത്. പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
മണ്ണുമാന്ത്രി യന്ത്രം കൊണ്ടുവന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. ഇതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. 200ഓളം രക്ഷാപ്രവർത്തകർ യന്ത്ര സഹായമില്ലാതെയാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് യന്ത്രങ്ങൾ എത്തിച്ചതോടെയാണ് തിരച്ചിൽ വേഗത്തിലായത്.
രാജ്കുമാർ, ഭാര്യ മീന, അവരുടെ രണ്ട് കുട്ടികൾ, ഭാര്യാ സഹോദരന്റെ മൂന്ന് കുട്ടികൾ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 300-ലധികം വീടുകളുള്ള വിഒസി നഗർ പതിനൊന്നാം സ്ട്രീറ്റിലാണ് ഇവരുടെ വീട്. മണ്ണിടിച്ചിലിൽ രാജ്കുമാറിന്റേതുൾപ്പെടെ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



