ക്രിക്കറ്റില്‍ 'ക്വാര്‍ട്ടര്‍' കളിക്കാതെ ഇന്ത്യ സെമിയില്‍!

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പുറത്ത്

India Men's Cricket Team training
India Men's Cricket Teamx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :28 സെപ്റ്റംബർ 2026, 10:46 am IST

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍. അഫ്ഗാനിസ്ഥാനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം കനത്ത മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെ കളിക്കാതെ തന്നെ ഇന്ത്യ സെമി ഉറപ്പിച്ചു. അഫ്ഗാന്‍ പുറത്താകുകയും ചെയ്തു.

റാങ്കിങില്‍ അഫ്ഗാനേക്കാള്‍ മുന്നിലുള്ള ടീമായതാണ് ഇന്ത്യക്ക് സെമിയിലേക്ക് നേരിട്ട യോഗ്യത കിട്ടാന്‍ കാരണമായത്. സെമിയില്‍ ശ്രീലങ്കയോ നേപ്പാളോ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ ഒന്നിനാണ് സെമി പോരാട്ടം.

കനത്ത മഴ തോരാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ടോസ് ചെയ്യാന്‍ പോലും സാധിച്ചില്ല.

കനത്ത മഴയെ തുടര്‍ന്നു പാകിസ്ഥാനും ഹോങ്കോങും തമ്മിലുള്ള പോരാട്ടവും ഉപേക്ഷിച്ചിരുന്നു. ഇതോടെ റാങ്കിങ് ബലത്തില്‍ പാകിസ്ഥാനും സെമിയിലേക്ക് മുന്നേറി.

News Now

Summary

The Asian Games 2026 men's cricket quarterfinal between India and Afghanistan was abandoned without a toss due to heavy rain in Nisshin on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates