
തയ്യല്‍ക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര് ശ്വാസം മുട്ടിമരിച്ചു; അന്വേഷണം; വീഡിയോ
മൂന്ന് സ്ത്രീകളും രണ്ടുകുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലെ തയ്യല്‍ക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ ശ്വാസംമുട്ടി മരിച്ചു. മൂന്ന് സ്ത്രീകളും രണ്ടുകുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കടയുടെ മുകള്‍നിലയില്‍ താമസിച്ചിരുന്നവരാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് തുണിക്കടയില്‍ തീപിടിത്തമുണ്ടായത്.
പുലര്‍ച്ചെ നാല് മണിയോടെ ഛത്രപതി സംബാജിനഗറിലെ കന്റോണ്‍മെന്റ് ഏരിയയിലെ ഒരു തുണിക്കടയില്‍ തീപിടിത്തമുണ്ടായതെന്ന് ഔറംഗബാദ് പൊലീസ് കമ്മീഷണര്‍ മനോജ് ലോഹ്യ പറഞ്ഞു. തീ ആളിപ്പടര്‍ന്നില്ലെങ്കിലും ശ്വാസം മുട്ടിയാണ് ഏഴുപേര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH | Maharashtra: A massive fire broke out in a clothing shop in the cantonment area of Chhatrapati Sambhajinagar, Aurangabad. Further details awaited. pic.twitter.com/Uokb80upnP
— ANI (@ANI) April 3, 2024
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തീപിടിത്തത്തെക്കുറിച്ച് വിവരം അറിഞ്ഞ ഉടന്‍ അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി. തീ പൂര്‍ണമായി അണച്ചതായി ഉദ്യേഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News

ഇഡി പൊലീസ് മേധാവിക്ക് നല്കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

ചന്ദനത്തിരി കത്തിച്ചുവെച്ച് ഉറങ്ങി; തീപിടിത്തത്തില്‍ പുക ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

