
ചന്ദനത്തിരി കത്തിച്ചുവെച്ച് ഉറങ്ങി; തീപിടിത്തത്തില്‍ പുക ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് യുവതിയുടെയും രണ്ടുവയസ്സുള്ള മകളും മരിച്ചു. ചെന്നൈ നാങ്ങനല്ലൂര്‍ കാമരാജ് സ്ട്രീറ്റ് സ്വദേശികളായ രാജാറാം-രാജേശ്വരി ദമ്പതികളുടെ മകള്‍ ജയഭാരതി (37), രണ്ട് വയസുകാരിയായ മകള്‍ കാര്‍ത്തിക എന്നിവരാണ് മരിച്ചത്.
സൗദി അറേബ്യയിലെ ബുറൈദയില്‍ താമസസ്ഥലത്താണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ജൂലൈ 21 നായിരുന്നു ദാരുണമായ സംഭവം. ഇരുവരുടെയും മൃതദ്ദേഹങ്ങള്‍ നാട്ടിലെത്തിച്ചു. താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കത്തിച്ചുവെച്ച അഗര്ബത്തിയില്നിന്ന് നിലത്ത് വീണ തീപ്പൊരി കാര്‍പെറ്റില്‍ പടര്‍ന്നുപിടിക്കുകയും മുറിയില്‍ പുക നിറയുകയുമായിരുന്നു. പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. അപകടസമയത്ത് ഗോകുല്‍ രാജ് തൊട്ടടുത്ത മുറിയില്‍ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു.
പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണര്‍ന്നപ്പോഴാണ് ഭാര്യയും മകളും ദുരന്തത്തില്‍ മരിച്ച വിവരം അറിയുന്നത്. സന്ദേശം ലഭിച്ച് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടം വളഞ്ഞതിനാല്‍ എന്താണ് സംഭവിച്ചതെന്ന് പുറംലോകവും അറിഞ്ഞില്ല. അപകടത്തിന് ഒരാഴ്ച മുമ്പാണ് യുവതിയും കുഞ്ഞും സന്ദര്‍ശന വിസയില്‍ ബുറൈദയില്‍ എത്തിയത്. ബുറൈദയില്‍ ഇക്ട്രോണിക് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഗോകുല്‍ രാജാണ് ജയഭാരതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ ജൂലൈ 21 നാണ് ദാരുണമായ സംഭവം.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Mother and child die after inhaling smoke while sleeping with an incense stick burning
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




