മുംബൈ- അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടൽ മുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST

News Now

മുംബൈ: ഹോട്ടൽ മുറിയിൽ ഏഴ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലാണ് സംഭവം. മുംബൈ- അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടൽ മുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

അമ്മയെ അബോധാവാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവിനെ കണ്ടെത്തിയിട്ടില്ല. 

വിഷം കഴിച്ച യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയും അവർ കാഷിമീര പൊലീസിൽ അറിയിക്കുകയുമായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിലിൽ അനങ്ങാതെ കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. 

ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ ഇവർക്കൊപ്പമുണ്ടായിരുന്നയാൾ കുട്ടിയുടെ പിതാവാണെന്ന് പ്രാഥമികാന്വേഷണത്തിൽ സൂചനയുണ്ട്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ ദമ്പതികൾ തങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് സമർപ്പിച്ചതിൽ നിന്ന് ഇക്കാര്യം തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates