
സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ വാഹനാപകടം; എസ് യുവി കൊക്കയിലേക്ക് മറിഞ്ഞു, എട്ടുപേര്‍ മരിച്ചു- വീഡിയോ
നാഗാലാന്‍ഡില്‍ ചരക്കുവാഹനം ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് എസ് യുവി കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു

കൊഹിമ: നാഗാലാന്‍ഡില്‍ ചരക്കുവാഹനം ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് എസ് യുവി കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. ആറു സ്ത്രീകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറിയും കൊക്കയിലേക്ക് മറിഞ്ഞു.
സെമിന്യു ജില്ലയില്‍ ബുധനാഴ്ചയാണ് അപകടം. തലസ്ഥാനമായ കൊഹിമയില്‍ നിന്ന് മൊകോക്ചുങ്ങിലേക്ക് പോകുകയായിരുന്ന എസ് യുവിയാണ് അപകടത്തില്‍പ്പെട്ടത്. കൊഹിമയില്‍ നിന്ന് മേരപാനിയിലേക്ക് പോകുകയായിരുന്ന മണല്‍ നിറച്ച ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഏഴുപേര്‍ തത്ക്ഷണം തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ഹൈവേയില്‍ എസ് യുവിയെ കുറച്ചുദൂരം ലോറി വലിച്ചിഴച്ചു. തുടര്‍ന്നാണ് എസ് യുവി കൊക്കയിലേക്ക് മറിഞ്ഞത്. ലോറിയുമായുള്ള കൂട്ടിയിടിയില്‍ എസ് യുവിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ മുഴുവനും കുടുങ്ങുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കൊക്കയിലേക്ക് തന്നെ മറിഞ്ഞ ലോറി എസ് യുവിയുടെ മുകളിലേക്കാണ് വീണത്.
മരിച്ച സ്ത്രീകളില്‍ മൂന്ന് പേര്‍ സര്‍ക്കാര്‍ നിയമനം കിട്ടി ജോലിയില്‍ പ്രവേശിക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. നാഗാലാന്‍ഡ് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ച് ഗ്രേഡ് ത്രീ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുംമ്പോഴാണ് വിധി എതിരായത്.
Mokokchung bound Sumo from Kohima reportedly met with an accident this morning, between Tseminyu and Wokha.
â WeTheNagas (@WeTheNagas) September 20, 2023
On receiving report, Wokha PS & Traffic IC along with recovery van acted swiftly & rescued 1 passanger. It was informed that rescue operation is underway. pic.twitter.com/xQ0qGtZj66
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



