അമ്മ കല്യാണത്തിനു കൊണ്ടുപോവാത്തതില്‍ പിണങ്ങിയ എട്ടു വയസ്സുകാരി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

News Now

മുസാഫര്‍നഗര്‍ (യുപി): അമ്മ കല്യാണത്തിനു കൊണ്ടുപോവാത്തതില്‍ പിണങ്ങിയ എട്ടു വയസ്സുകാരി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. മുസാഫര്‍ നഗറിലെ നിര്‍ധന ഗ്രാമത്തിലാണ് സംഭവം.

ബന്ധുവിന്റെ വിവാഹത്തിന് തന്നെയും കൊണ്ടുപോവണമെന്ന് കുട്ടി നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ മകളെ കൊണ്ടുപോവാതെ അമ്മ മകനെയും കൂട്ടി കല്യാണത്തിനു പോയി. തുടര്‍ന്നു വാതില്‍ അടച്ച പെണ്‍കുട്ടി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തും മുമ്പ് മൃതദേഹം മറവു ചെയ്തത് സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യം ഉള്‍പ്പെടെ അ്‌ന്വേഷിച്ചുവരികയാണെന്ന് ഛാത്തവാള്‍ പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates