വാല്‍പ്പാറയില്‍ ആറ് വയസുകാരിയെ പുലി കൊന്നു

അമ്മയ്ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടു പോവുകയായിരുന്നു

A 6-year-old girl was killed in a leopard attack near Valparai
അപ്‌സര ഖാത്തൂന്‍
Edited by :Sujith
Last Updated :19 ഒക്ടോബർ 2024, 5:38 pm IST

കോയമ്പത്തൂര്‍: വാല്‍പ്പാറയ്ക്ക് സമീപം ആറുവയസുകാരിയെ പുലി കൊന്നു. അമ്മയ്ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടു പോവുകയായിരുന്നു. വാല്‍പ്പാറയിലെ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ് സംഭവം.

ഝാര്‍ഖണ്ഡ് സ്വദേശിനി അപ്സര ഖാത്തൂനെയാണ് പുള്ളിപ്പുലി കടിച്ചുകൊന്നത്. കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now