
പരീക്ഷാകേന്ദ്രം അനുവദിക്കാൻ അരലക്ഷം രൂപ കൈക്കൂലി; തെലങ്കാന സര്‍വകലാശാല വി സി അറസ്റ്റിൽ
വിസിയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച കൈക്കൂലിപ്പണം അഴിമതിവിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു
ഹൈദരാബാദ്: കോളജിന് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ തെലങ്കാന സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറസ്റ്റിൽ. തെലങ്കാന സര്‍വകലാശാല വി സി ഡി രവീന്ദര്‍ ദച്ചേപ്പള്ളിയാണ് അറസ്റ്റിലായത്. കോളജിന് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
വിസിയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച കൈക്കൂലിപ്പണം അഴിമതിവിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഭീംഗലിലെ കോളേജില്‍ പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനായി വൈസ് ചാന്‍സലര്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കോളേജ് നടത്തിപ്പുകാര്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് കഴിഞ്ഞദിവസം വൈസ് ചാന്‍സലറുടെ ഹൈദരാബാദിലെ വീട്ടില്‍വെച്ച് കോളേജ് മാനേജ്‌മെന്റ് പ്രതിനിധി കൈക്കൂലിപണം കൈമാറി. ഇതിനുപിന്നാലെ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയും വൈസ് ചാന്‍സലറെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
