
'ദൈവവിളി'യുടെ പേരില്‍ നഗ്നനടത്തം; ദമ്പതിമാരെ കണ്ട് ഞെട്ടി നാട്ടുകാര്‍; പിടികൂടി പൊലീസ്
തങ്ങളില്‍ ദൈവം ആവേശിച്ചിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു നാലുദിവസം രാത്രി ഗ്രാമത്തിലൂടെ ഇവരുടെ നഗ്നനടത്തം.

ചെന്നൈ: 'ദൈവവിളി'യുടെ പേരില്‍ നഗ്നരായി ഗ്രാമത്തിലൂടെ നടന്ന ദമ്പതിമാരെ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് പിടികൂടി. തിരുപ്പത്തൂര്‍ ജില്ലയിലെ കരമ്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന പളനി (56) ഭാര്യ ദീപ (48) എന്നിവരാണ് പിടിയിലായത്.
തങ്ങളില്‍ ദൈവം ആവേശിച്ചിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു നാലുദിവസം രാത്രി ഗ്രാമത്തിലൂടെ ഇവരുടെ നഗ്നനടത്തം. കഴിഞ്ഞ ഏതാനും ദിവസമായി ദമ്പതിമാരുടെ വീടിനുള്ളില്‍ വിചിത്രമായ പൂജകള്‍ നടത്തിയിരുന്നതായും പറയപ്പെടുന്നു. ഇതിനുശേഷമാണ് തങ്ങള്‍ക്ക് ദൈവവിളി ഉണ്ടായതെന്നാണ് ദമ്പതിമാര്‍ അവകാശപ്പെട്ടത്. നഗ്നരായി നടക്കുന്ന ദമ്പതിമാര്‍ അവകാശപ്പെട്ടത്. നഗ്നരായി നടക്കുന്ന ദമ്പതികളെ ഗ്രാമവാസികള്‍ ഞെട്ടി. കാര്യമന്വേഷിക്കാനായി ചിലര്‍ പളനിയുടെ വീട്ടിലെത്തിയെങ്കിലും അവര്‍ കതകുതുറന്നില്ല.
പകരം ചോദ്യം ചെയ്ത ഗ്രാമവാസികളെ നശിച്ചുപോകുമെന്ന് ശപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നഗ്നനടത്തം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച് ആള്‍ദൈവമായി അംഗീകരിക്കണമെന്നും അവര്‍ ആവശ്യം മുന്നോട്ടുവച്ചു.
രോഷാകുലരായ നാട്ടുകാര്‍ ദമ്പതിമാരെ കെട്ടിയിട്ട ശേഷം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്ത ദമ്പതിമാരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ വിശദമായി ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
a couple in thirupattur roaming around village without dress in night time
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



