വിദേശികളടക്കം ഏകദേശം 3.7 ലക്ഷം സഞ്ചാരികളാണ് ട്യൂലിപ്പ് വസന്തം കാണാൻ ഇവിടെയെത്തിയത്

ട്യൂലിപ്പ് ​ഗാർഡൻ/ ചിത്രം: പിടിഐ
Last Updated :20 January 2024, 9:19 am IST

News Now

സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്താത്ത ഭൂമിയിലെ പറുദീസയാണ് കശ്മീര്‍. വസന്തത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ശ്രീനഗറിലെ ദാൽ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ട്യൂലിപ്പ് ഗാര്‍ഡന്‍ കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. വിദേശികളടക്കം ഏകദേശം 3.7 ലക്ഷം സഞ്ചാരികളാണ് ട്യൂലിപ്പ് വസന്തം കാണാൻ ഇവിടെയെത്തിയത്. 

"ഇന്ന് ട്യൂലിപ്പ് ഷോയുടെ 32-ാം ദിവസമായിരുന്നു. ഇതുവരെ 3.7 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിച്ചു, അവരിൽ മൂന്ന് ലക്ഷത്തിലധികം പേർ ആഭ്യന്തര വിനോദസഞ്ചാരികളാണ്. വിദേശ ടൂറിസ്റ്റുകളുടെ പ്രതികരണവും വളരെ മികച്ചതാണ്” സംഘാടകർ പറഞ്ഞു. പോയവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറിയാണ് ഏറ്റവുമധികം സഞ്ചാരികൾ എത്തിയതെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

"തായ്‌ലൻഡിൽ ഞങ്ങൾക്ക് ഇതുപോലുള്ള പൂന്തോട്ടമില്ല. ഇത് വളരെ മനോഹരമാണ്. വ്യത്യസ്ത നിറങ്ങളിലുള്ള ധാരാളം ട്യൂലിപ്സ് ഇവിടെയുണ്ട്", തായ്‌ലൻഡിൽ നിന്നെത്തിയ സഞ്ചാരി പറഞ്ഞു. "ഇത് (കാശ്മീർ) ഇന്ത്യയുടെ സ്വർഗമാണ്. എവിടെ നോക്കിയാലും പർവതങ്ങളും അതിനിടയിൽ വ്യത്യസ്ത നിറങ്ങളിലുള്ള ട്യൂലിപ്സും", പശ്ചിമ ബംഗാളിൽ നിന്നുള്ള വിനോദസഞ്ചാരിയായ ദീപാലി സാഹ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates