
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ഡൽഹി: ഡൽഹിയിൽ പറന്നുയരുന്നതിന് ഇടയിൽ വിമാനത്തിന്റെ എഞ്ചിനിൽ തീപ്പൊരി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനമാനം സെക്കന്റുകൾക്കുള്ളിൽ തന്നെ ഇതോടെ തിരിച്ചിറക്കി. സംഭവത്തിൽ വ്യോമയാന മന്ത്രാലയും അന്വേഷണം പ്രഖ്യാപിച്ചു. ഡിജിസിഎ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം തിരിച്ചിറക്കിയത്. ഇൻഡിഗോ 6E-2131 വിമാനത്തിന്റെ എഞ്ചിനിലാണ് തീപ്പൊരി കണ്ടത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. എയർബസ് എ-320 വിമാനത്തിൽ 184 പേരാണ് ഉണ്ടായിരുന്നത്.
Delhi-Bangalore IndiGo flight grounded after sparks during take-off run, filmed by passenger: pic.twitter.com/bZL8qjrjga
â Shiv Aroor (@ShivAroor) October 28, 2022
രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി മറ്റൊരു വിമാനത്തിൽ അയച്ചു. വിമാനം പറന്നുയരുമ്പോൾ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണെന്നാണ് ഇൻഡിഗോയുടെ വിശദീകരണം.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


